വാഷിംഗ്ടൺ: ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങിൻ്റെ പേരിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് 
മൂന്നാമതൊരു കാമുകി കൂടിയുണ്ടെന്ന് വിവരം. എന്നാൽ അതിൻ്റെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല. കൂടെ ജോലി ചെയ്യുന്ന മറ്റൊരു ജീവനക്കാരിയാണ് ഇയാളുടെ മൂന്നാമത്തെ കാമുകി. രണ്ടാമത്തെയാളും അവിടത്തെ ജീവനക്കാരിയാണ്. 
പരസ്ത്രീ ബന്ധത്തെ തുടർന്ന് സി ഇ ഒ പദവി രാജിവച്ച ഹുവാങ് വിവാദം ഓരോ ദിവസവും കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസുകാരിയും, ചൈനീസ് ചാരയാണെന്ന് ആരോപിക്കപ്പെടുന്നതുമായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് ആദ്യം പുറത്തുവന്നത്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു. ഇവർ നേരിട്ട് ഹുവാങ്ങിന് കീഴിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയായിരുന്നു. ആദ്യത്തെ രണ്ട് ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, നവംബർ 12-ന് ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനം രാജിവച്ചു.
ഹുവാങ്ങിന് പകരമായി ഒരു സ്ഥിരം പിൻഗാമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ എൻവിഡിയ ഇപ്പോൾ സജീവമായി നടത്തിവരികയാണ്.
എൻ‌വിഡിയയുടെ ദീർഘകാല മുഖമായ ജെൻ‌സെൻ ഹുവാങ് ലോകത്തിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചിപ്പ് നിർമ്മാതാക്കളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു. രണ്ട് വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടയിലാണ് തൽസ്ഥാനം രാജിവച്ചത്. ഇതോടെ എൻ‌വിഡിയയുടെ ആഗോള സാമ്പത്തിക വിപണി പ്രതിസന്ധിയിലായി. ചിപ്പ് നിർമ്മാണത്തിൽ നിക്ഷേപകരെ എഎംഡി, ബ്രോഡ്കോം പോലുള്ള എതിരാളികളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു.