വാഷിംഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ 200 ലേറെ തവണ തന്നെ ബലാത്സംഗം ചെയ്തതായി 20 കാരിയായ മോഡലിൻ്റെ വെളിപ്പെടുത്തൽ. ബി ബിസിക്കു നൽകിയ അഭിമുഖത്തിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായ ജെഫ്രി എപ്സ്റ്റീൻ്റെ കുപ്രസിദ്ധമായ ചെയ്തികളെക്കുറിച്ചുള്ള അമേരിക്കൻ അന്വേഷണ ഏജൻസി തയ്യാറാക്കിയ എപ്സ്റ്റീൻ ഫയൽ വിവാദമുയർത്തിയ തിനുശേഷം ഉയർന്ന യുവതിയുടെ ആരോപണം ഇപ്പോൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
എപ്സ്റ്റീനെ പരിചയപ്പെടുമ്പോൾ അവർ ഒരു ഏജൻസിയിൽ ജോലി ചെയ്യുകയായിരുന്നു. എപ്‌സ്റ്റീൻ തന്നെ തന്റെ സുഹൃത്തായ ഫെയ്ത്ത് കേറ്റ്‌സിന് പരിചയപ്പെടുത്തിയെന്ന് അവർ പറഞ്ഞു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ മോഡലിംഗ് ഏജൻസികളിലൊന്ന് നടത്തിയിരുന്നത് ഫെയ്ത്ത് കേറ്റ്‌സ് ആയിരുന്നു. എപ്സ്റ്റീനിൻ്റെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അവർ വെളിപ്പെടുത്തി. ബിബിസി ഈ മോഡലിന്റെ വിവരങ്ങൾ 'സിമോണ' എന്ന അപരനാമത്തിലാണ് റിപ്പോർട്ട് ചെയ്തത്. എപ്‌സ്റ്റീൻ തന്നെ "200-ലധികം തവണ ബലാത്സംഗം ചെയ്തു" എന്ന് അവർ ആരോപിച്ചു. "പണമോ സ്വാധീനമോ പോലുള്ള എന്തെങ്കിലും നേട്ടങ്ങൾക്കായി ഞങ്ങൾ ഈ ദുരുപയോഗത്തിന് സമ്മതിച്ചു എന്ന് ആളുകൾ കരുതുന്നുണ്ടാകാം; എന്നാൽ അത് സത്യമല്ല. ഞങ്ങൾക്ക് അവശേഷിച്ചത് ആഴത്തിലുള്ള മാനസികാഘാതം മാത്രമാണെന്നാണ് യുവതിയുടെ മൊഴി. കൂടിക്കാഴ്ചയ്ക്ക് ശേഷം, മോഡലിംഗ് ഉപേക്ഷിക്കാൻ എപ്‌സ്റ്റീൻ തന്നെ നിർബന്ധിച്ചതായി സിമോണ പറഞ്ഞു. ലൈംഗിക കുറ്റവാളിയായ എപ്‌സ്റ്റീന്റെ മറ്റ് ഇരകളെപ്പോലെ, സിമോണയും അദ്ദേഹത്തിന്റെ സഹായിയായി ചേരുകയായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. തുടർന്ന് എപ്‌സ്റ്റീൻ തന്നെ ബലാത്സംഗം ചെയ്തെന്നും, അടുത്ത രണ്ട് വർഷത്തേക്ക് തന്റെ ജീവിതം പൂർണ്ണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും സിമോണ ആരോപിച്ചു.

അമേരിക്കയിലെ അതിസമ്പന്നരായ വ്യവസായികളും രാഷ്ട്രീയ നേതാക്കളും പ്രശസ്ത വ്യക്തികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരു ധനികനായിരുന്നു ജെഫ്രി എപ്സ്റ്റീൻ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനായി കടത്തുകയും ഉപയോഗിക്കുകയും ചെയ്ത കേസിൽ ഇയാൾ അറസ്റ്റിലായി. പിന്നീട് 2019-ൽ ന്യൂയോർക്കിലെ ജയിൽ സെല്ലിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു