വാഷിംഗ്ടൺ: ഒരുകാലത്ത് പ്രശസ്തരായ വ്യക്തികളെ വഹിച്ചിരുന്ന 'എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്ന കൂറ്റൻ കപ്പൽ, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റാക്കി മാറ്റുന്നതിനായി ഇന്ന് മെക്സിക്കോ ഉൾക്കടലിന്റെ അടിത്തട്ടിലേക്ക് താഴ്ത്താൻ ഒരുങ്ങുന്നു 1950-51 ൽ നിർമ്മിച്ചതും 990 അടി നീളമുള്ളതുമായ ഈ കപ്പലിന് ഇതൊരു ഉചിതമായ അന്ത്യമായിരിക്കും. 1952-ലെ തന്റെ കന്നി യാത്രയിൽ തന്നെ അറ്റ്‌ലാന്റിക് സമുദ്രം മുറിച്ചുകടക്കുന്നതിലെ വേഗതയുടെ റെക്കോർഡ് തകർത്ത കപ്പലാണിത്. എന്നാൽ പിന്നീട് പല ഉടമകളുടെ കൈകളിലൂടെ കടന്നുപോയ ഈ കപ്പൽ, പുതിയൊരു ഉപയോഗം കണ്ടെത്താനാകാതെയാണ് കടലിനടിയിലേക്ക് മറയാൻ ഒരുങ്ങുന്നത്. ഫ്ലോറിഡയിലെ ഡെസ്റ്റിനിൽ നിന്ന് തെക്കുപടിഞ്ഞാറായി 22 നോട്ടിക്കൽ മൈൽ അകലെ കപ്പൽ കടലിൽ താഴ്ത്താനാണ് അധികൃതർ പദ്ധതിയിടുന്നത്. . മെക്സിക്കോ ഉൾക്കടലിന്റെ വടക്കൻ ഭാഗങ്ങളിൽ ഇതിനകം നൂറുകണക്കിന് കൃത്രിമ പവിഴപ്പുറ്റുകളുണ്ട്. പഴയ കപ്പലുകളും കോൺക്രീറ്റ് നിർമ്മിതികളും ഇതിൽ ഉൾപ്പെടുന്നു. 'എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്' കൂടി ഇതിന്റെ ഭാഗമാകും. ഇത് ജലജീവികൾക്ക് ഗുണകരമാണ്, നഷ്ടപ്പെട്ട പ്രകൃതിദത്ത ആവാസവ്യവസ്ഥകൾക്ക് പകരമായി ഇത് പ്രവർത്തിക്കുന്നുവെന്ന് കൗണ്ടി വക്താവ് പറഞ്ഞു. കൂടാതെ, ഇത് ഡൈവിംഗ് കടലിനടിയിൽ നീന്തൽ നടത്തുന്നവരെയും ആകർഷിക്കും. കപ്പൽ ഒരു കൃത്രിമ പവിഴപ്പുറ്റായി മാറുന്നതിലൂടെ വിനോദസഞ്ചാരത്തിൽ നിന്നും ഡൈവിംഗിൽ നിന്നും വരുമാനം നേടാൻ കഴിയുമെന്ന് കൗണ്ടി പ്രതീക്ഷിക്കുന്നു. രേഖകൾ പ്രകാരം, മെർലിൻ മൺറോ, സാൽവഡോർ ഡാലി, വാൾട്ട് ഡിസ്നി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ പത്തു ലക്ഷത്തിലധികം യാത്രക്കാർ 'എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സ്' കപ്പലിൽ യാത്ര ചെയ്തിട്ടുണ്ട്. 1962-ൽ പുറത്തിറങ്ങിയ 'ബോൺ വോയേജ്!' എന്ന ഹാസ്യചിത്രത്തിൽ ഈ കപ്പൽ ഒരു പ്രധാന പശ്ചാത്തലമായി ഉപയോഗിച്ചിരുന്നു നിലവിൽ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി കണക്കാക്കപ്പെടുന്നത് 'യു.എസ്.എസ്. ഒറിസ്കാനി' ആണ്. മുമ്പ് വിമാനവാഹിനിക്കപ്പലായിരുന്ന ഇത് 2006-ലാണ് കടലിൽ താഴ്ത്തിയത്.
കൂറ്റൻ കപ്പൽ "എസ്എസ് യുണൈറ്റഡ് സ്റ്റേറ്റ്സിനെ " വ്യാഴാഴ്ച കടലിൽ താഴ്ത്തും; ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ പവിഴപ്പുറ്റായി മാറും

ADVERTISEMENT