വാഷിംഗ്ടൺ: ചൈനീസ് ചാര പ്രവർത്തനം സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരിൽ, പ്രമുഖ ആഗോള വിദ്യ കമ്പനിയായ എൻവിഡിയ സിഇഒ ജെൻസൺ ഹുവാങ്ങിനെതിരെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം നടത്തുന്നു. ചൈനീസ് ചാരപ്രവർത്തനത്തിന്റെ ഭാഗമായി ജെൻസൺ ഹുവാങിനെ ലക്ഷ്യം വച്ചേക്കാം എന്ന് അമേരിക്ക സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ വരുന്നത്. അവൾ ഒരു ചാരയാണെന്ന് നിങ്ങൾക്ക് അറിവുണ്ടായിരുന്നോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചുവെന്ന് യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അവൾ ചാരയാണോയെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നുവെന്ന് ട്രംപിനെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു. ജെൻസൺ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. '
അടുത്ത ആഴ്ച ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോപ്പറേഷൻ (APEC) ഉച്ചകോടിയിൽ വെച്ച്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഈ വിഷയം ഷിയുമായി ചർച്ച ചെയ്യുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. 
ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവത്തിന് പിന്നിലെ പ്രധാന ശക്തികളിലൊന്നാണ് ജെൻസൺ ഹുവാങ് .
തായ്‌വാനിൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽത്തന്നെ അമേരിക്കയിലേക്ക് കുടിയേറുകയും സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.