ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി കമ്പനിയായ എൻവിഡിയ യുടെ സി ഇ ഒ ജെൻസൺ ഹുവാങ്ങിൻ്റെ രാജിയിൽ കലാശിച്ച പരസ്ത്രീ ബന്ധത്തെക്കുറിച്ച് യു എസ് മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകൾ അവസാനിക്കുന്നില്ല. ഭാര്യയെ ഇരയാക്കി ഭർത്താവ് എറിഞ്ഞു നൽകിയ ചൂണ്ടയിൽ ജെൻസൺ കൊത്തിയെന്നാണ് വാർത്തകൾ പുറത്തു വരുന്നത്.
ചൈനയിൽ സർക്കാർ പിന്തുണയോടെ 9 ബില്യൺ ഡോളറിലധികം വരുന്ന ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്ന വ്യവസായിയാണ് കാങ് വെയ്. കാങ്ങിൻ്റെ ഭാര്യയാണ് എൻവിഡിയ സി ഇ ഒ ജെൻസൺ ഹുവാങ്ങിൻ്റെ കാമുകിയും 'മെഗാസ്പീഡ്' എന്ന കമ്പനി ഉടമയുമായ ആലീസ് ഹുവാങ്ങ് .
ലോകം കീഴടക്കാൻ എൻവിഡിയയെ പ്രാപ്തമാക്കിയ ജെൻസൻ ഒരു ചൈനീസ് യുവതിയുടെ മേനിയഴകിൽ മയങ്ങിയോ ?
മയങ്ങിയെന്നു വേണം കരുതാൻ. അല്ലെങ്കിൽ മയക്കി. ആരു മയക്കി? അതിനുപിന്നിൽ കേവലം ഈ വിവാദ നായിക മാത്രമായിരുന്നില്ല. യഥാർത്ഥ വില്ലൻ പിന്നണിയിലായിരുന്നു. ആലീസിൻ്റെ ഭർത്താവ് കാങ് വെയ് ആയിരുന്നു ആ വില്ലനത്രെ!
അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ കാരണം എൻവിഡിയ യുടെ അത്യാധുനിക എ ഐ ചിപ്പുകൾ ചൈനയിലെത്തിക്കാൻ തടസങ്ങളുണ്ടായിരുന്നു. എങ്ങനെയും ചൈനയ്ക്ക് അവ ലഭിച്ചേ മതിയാകൂ. കാങ് വെയുടെ ബുദ്ധിയിലുദിച്ച തന്ത്രമായിരുന്നു എൻവിഡിയ സി ഇ ഒ യുടെ മനസിളക്കാൻ സ്വന്തം ഭാര്യയെ ഉപയാഗിക്കാം എന്നുള്ളത്.
2021-ന്റെ അവസാനത്തോടെ കാങ് വെയ് ചൈനയിൽ ഡാറ്റാ-സെന്റർ ബിസിനസ് ആരംഭിച്ചു.
ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സെഞ്ചുറി ലോങ്ടെങ്' എന്ന കമ്പനിയാണ് ഇതിന്റെ കേന്ദ്രബിന്ദു. 2021-ന്റെ അവസാനത്തിൽ സെഞ്ചുറി ലോങ്ടെങ്ങിൽ ഷാങ്ഹായ് പ്രാദേശിക ഭരണകൂടത്തിന് 10% ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. കൂടാതെ, കാങ്ങിന്റെ പ്രധാന ബിസിനസ് സംരംഭമായ 'ഹെക്സി ക്യാപിറ്റലി'ന്റെ പ്രൈവറ്റ് ഇക്വിറ്റി വിഭാഗവുമായി ബന്ധപ്പെട്ട ഒരു നിക്ഷേപ സ്ഥാപനത്തിന് 27% ഓഹരിയും ഉണ്ടായിരുന്നു. കമ്പനിയുടെ 63% ഓഹരികൾ കൈവശം വെച്ചിരുന്നത് 'സെഞ്ചുറി ഹുവറ്റോങ്' എന്ന സ്ഥാപനമാണ്.
ഓൺലൈൻ ഗെയിമിംഗ് രംഗത്ത് പ്രശസ്തമായ ഈ കമ്പനി, പിന്നീട് ഡാറ്റാ-സെന്റർ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. കാങ്ങിൻ്റെ ഡാറ്റാ സെൻ്റർ സ്ഥാപനവും ഭാര്യ ആലീസിൻ്റെ മെഗാ സ്പീഡ് എന്ന സ്ഥാപനവും യു എസും ചൈനയുമായി
സാങ്കേതിക മേഖലയെ ബന്ധിപ്പിക്കുന്ന പാലമായി.
ചൈനയ്ക്ക് യു എസിൽ നിന്ന അത്യാധുനിക എ.ഐ ചിപ്പുകൾ ലഭിക്കാൻ തടസ്സമുണ്ടായതോടെ കാങ്ങിൻ്റെ ബുദ്ധി പ്രവർത്തിക്കുകയായിരുന്നു. ആലീസ് ഹുവാങ് ജെൻസൻ ഹുവാങ്ങുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമം നടത്തുകയും അതു വിജയിക്കുകയും ചെയ്തു. പിന്നാലെ, ആലീസിന്റെ സിംഗപ്പൂർ കമ്പനിയായ 'മെഗാസ്പീഡ്' വഴി കോടിക്കണക്കിന് ഡോളറിന്റെ ചിപ്പുകൾ ചൈനയിലേക്ക് എത്തിയെന്നത് ഈ സംശയത്തിന് ബലം നൽകുന്നു.
ആലീസ് ഹുവാങ്ങുമായുള്ള രഹസ്യബന്ധം പുറത്തായതിനെത്തുടർന്നാണ് എൻവിഡിയ ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും ഒക്ടോബർ അവസാനത്തോടെ ജെൻസൻ ഹുവാങ് എൻവിഡിയ സി.ഇ.ഒ, പ്രസിഡന്റ്, ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ രാജി വയ്ക്കുകയും ചെയ്തത്.
എൻവിഡിയ വിവാദം; എ ഐ ചിപ്പ് തട്ടിയെടുക്കാൻ ഭാര്യയെ കരുവാക്കി ചൈനീസ് വ്യവസായി ഒരുക്കിയ കുതന്ത്രമോ?
ജി എസ് സജീവ്

ADVERTISEMENT