സാമൂഹ്യനീതി വകുപ്പിനു കീഴിൽ വെള്ളിമാട്കുന്ന് പ്രവർത്തിക്കുന്ന ഗവ. സ്നേഹാലയത്തിലേക്ക് അക്കൗണ്ടന്റ്, സോഷ്യൽ വർക്കർ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ സ്നേഹാലയത്തിൽ വച്ച് നവംബർ ഏഴിന് രാവിലെ 11 ന് നടക്കും. 
അക്കൗണ്ടന്റ് യോഗ്യത: ബി കോം, എം എസ് ഓഫീസ്, മലയാളം ടൈപ്പിംഗ്. 
സോഷ്യൽ വർക്കർ യോഗ്യത- എം എസ് ഡബ്ലു, ജെറിയാട്രിക്ക്/ സമാന മേഖലയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഫോൺ-0495-2731111, 8714619989.

 

 

പോസ്റ്റ് ഗ്രാജുവേറ്റ് സയൻ്റിഫിക് അപ്രന്റിസ് അഭിമുഖം

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കോഴിക്കോട് മേഖല ഓഫീസിനു കീഴിലെ ലബോറട്ടറിയിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സയൻ്റിഫിക് അപ്രന്റിസുമാരെ തെരെഞ്ഞെടുക്കുന്നതിനായുള്ള അഭിമുഖം നവംബർ ഒൻപതിന് പകൽ 11 മണി മുതൽ മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് മേഖലാ ഓഫീസിൽ നടക്കും. പ്രായപരിധി 2026 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്.
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ
നിന്നും, കെമിസ്ട്രി/ എൻവയോണ്മെന്റ് സയൻസ് എന്നിവയിൽ ഒന്നിൽ 50 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം. 
സ്റ്റൈപ്പൻഡ്: ഒന്നാം വർഷം - 11000രൂപ, രണ്ടാം വർഷം- 12000 രൂപ, മൂന്നാം വർഷം -13000 രൂപ. ബോർഡിൽ ഒരു തവണ പരിശീലനം നേടിയവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. അസ്സൽ വിദ്യാഭ്യാസ യോഗ്യത സർട്ടിക്കറ്റുകൾ, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പടെ), ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തിൽ ( മൂന്നാം നില, സമൂരിയൻസ് സ്ക്വയർ, ലിങ്ക് റോഡ് ) നേരിട്ട് എത്തേണ്ടതാണ്. ഫോൺ: 0495 2300744.