ന്യൂഡൽഹി: നാഷണൽ മെഡിക്കൽ കമ്മീഷൻ അംഗീകാരമുള്ള ബിരുദാനന്തര മെഡിക്കൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയായി ഐഐടി ഖരഗ്പൂർ അരങ്ങേറ്റം കുറിക്കുന്നു. 'ഡോ. ബി.സി. റോയ് മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്ററിൽ', 2026-27 അധ്യയന വർഷത്തേക്ക് 12 എം.ഡി. വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചുകൊണ്ടാണ് തുടക്കം. ഈ സംരംഭത്തിലൂടെ, ഐഐടി സംവിധാനം ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുകയാണ്. എൻജിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോമെഡിക്കൽ സയൻസസ്, സാങ്കേതിക ഗവേഷണം എന്നിവയ്ക്കൊപ്പം ക്ലിനിക്കൽ പരിശീലനവും ഒരേ സ്ഥാപനത്തിന് കീഴിൽ കൊണ്ടുവരാൻ ഇതിലൂടെ സാധിക്കും.
ആദ്യഘട്ടത്തിൽ ജനറൽ മെഡിസിൻ, റേഡിയോളജി, ഫിസിയോളജി, പാത്തോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ബയോകെമിസ്ട്രി എന്നീ ആറ് സ്പെഷ്യലൈസേഷനുകളിലായി എം.ഡി. കോഴ്സുകൾ ആരംഭിക്കും. ഓരോ വിഷയത്തിലും രണ്ട് സീറ്റുകൾ വീതമായിരിക്കും ഉണ്ടാവുക. അതിനാൽ, ആദ്യ ബാച്ചിൽ ആകെ 12 വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
ഖരഗ്പൂർ ഐഐടിയിൽ ഇനി മെഡിക്കൽ ബിരുദ കോഴ്സുകളും

ADVERTISEMENT