വാഷിംഗ്ടൺ: യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെയും റിപ്പബ്ലിക്കൻ പാർട്ടിയെയും ചതിച്ചത് യുവ വോട്ടർമാർ. അതും 2024 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി നിന്നവർ ഇത്തവണ അവർ ഡെമോക്രാറ്റുകൾ നയിക്കുന്ന ഇടതുപക്ഷത്തേക്കു ചാഞ്ഞു. 25 വയസിൽ താഴെയുള്ളവർ ഡെമോക്രാറ്റുകൾക്ക് നൽകിയത് എതിരാളികൾക്കു ലഭിച്ചതിനെക്കാൾ ഇരട്ടി വോട്ടുകളാണ്. 2024 ൽ നടന്ന തെരഞ്ഞെടുപ്പിൽ 30 വയസിൽ താഴെയുള്ളവരിൽ 43 ശതമാനവും ട്രംപിനെയാണ് പിന്തുണച്ചത്. എന്നാൽ ഇത്തവണ ഇവരിൽ 66 ശതമാനം പേരും ഡെമോക്രാറ്റുകൾക്ക് വോട്ടു ചെയ്തു. ഏകദേശം 50 ദശലക്ഷം ജെൻ Z-കൾക്ക് ഈ തെരഞ്ഞെടുപ്പിൽ വോട്ടുണ്ടായിരുന്നു. കടുത്ത മത്സരം നടന്ന മണ്ഡലങ്ങളിൽ, 25 വയസ്സിൽ താഴെയുള്ള വോട്ടർമാരിൽ 71 ശതമാനവും, 25 മുതൽ 29 വയസ്സുവരെയുള്ളവരിൽ 59 ശതമാനവും ഡെമോക്രാറ്റുകളെയാണ് പിന്തുണച്ചത്.