തിരുവനന്തപുരം :പേരൂർക്കടയിൽ കോൺകോർഡിയ എന്ന പേരിൽ സ്വാശ്രയ കോളേജ് തുടങ്ങാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകി. 
കോൺകോർഡിയ കോളേജ് ഓഫ് ആർട്‌സ് & സയൻസ് എന്ന പേരിൽ പുതിയ അൺ എയ്ഡഡ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ആരംഭിക്കുന്നതിന് കേരള സർവകലാശാല രജിസ്ട്രാർ സർക്കാരിനോട് അനുമതി തേടിയിരുന്നു.
തുടർന്ന് സർക്കാർ വിശദമായ പരിശോധനകൾക്കു ശേഷം സർവകലാശാല വ്യവസ്ഥകൾക്ക് വിധേയമായി കോളേജ് ആരംഭിക്കുന്നതിന് അനുമതി നൽകുകയായിരുന്നു.