എറണാകുളം:പാത്രിയർക്കീസ് ബാവായുടെ സമാധാന ശ്രമം പാളിയതിനെ തുടർന്ന് പിറവം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം.
റബർമരങ്ങൾ വെട്ടാൻ പാകമായപ്പോൾ അവകാശവാദം ഉന്നയിച്ച് യാക്കോബായ വിഭാഗം. തുടർന്ന് പള്ളിയിലെ റബർമരങ്ങൾ നശിപ്പിക്കുകയും വൈദികന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിശ്വാസികൾക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. റബർപാൽ മുഴുവൻ മറിച്ചുകളഞ്ഞു.
മരങ്ങൾ ടാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്നു പറഞ്ഞ് മരങ്ങളുടെ പട്ട നശിപ്പിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
പിറവം ആട്ടിൻകുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം

ADVERTISEMENT