തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 2026-27 വർഷത്തെ ഭരണസമിതി അധികാരമേറ്റു.
സംസ്ഥാന പ്രസിഡന്റായി ഡോ. ഗോപികുമാർ പി (തൃശ്ശൂർ) വൈസ് പ്രസിഡന്റ് നോർത്ത് സോൺ ഡോ. ശശിധരൻ. കെ ( തലശ്ശേരി), വൈസ് പ്രസിഡന്റ് മിഡ് സോൺ ജോസ് കുരുവിള കൊക്കാട് ( പാല), വൈസ് പ്രസിഡന്റ് സൗത്ത് സോൺ ഡോ രവി കുമാർ . കെ ( കൊല്ലം), സംസ്ഥാന സെക്രട്ടറിയായി ഡോ. റോയി ആർ ചന്ദ്രൻ ( കോഴിക്കോട്) 
ജോ. സെക്രട്ടറിമാരായി ഡോ അനീൻ. എൻ . കുട്ടി ( കോഴിക്കോട്, നോർത്ത് സോൺ), ഡോ. മോഹൻദാസ് എം.കെ ( നോർത്ത് പരവൂർ, മിഡ് സോൺ), ഡോ. സിദ്ധാർത്ഥൻ ബി ( വർക്കല, സൗത്ത് സോൺ), ഡോ. ശ്യാംലാൽ എസ് ( തിരുവനന്തപുരം , ഹെഡ്കോട്ടേഴ്സ് ), ഡോ. ഷറഫുദ്ദീൻ കെ. പി ( ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്. 
ഐഎംഎ ദേശീയ ഇലക്ട് സെക്രട്ടറി ഡോ അബുൽ ഹസ്സനാണ് പുതിയ ഭാരവാഹികൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തത്.
കല്ലമ്പലം ഗാർഡേനിയ കൺവെൻഷൻ സെന്ററിൽ 69 മത് വാർഷിക സമ്മേളനത്തിലാണ് പുതിയ ഭാരവാഹികൾ ചുമതലയേറ്റത്