തിരുവനന്തപുരം : ലോക പ്രമേഹദിനത്തോടനുബന്ധിച്ച് പ്രമേഹരോഗ പ്രതിരോധത്തിനും നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. നാളെ( നവംബർ 14ന്) നടക്കുന്ന വാക്കത്തോണും സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും പൊതുസമ്മേളനവും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജീവിതശൈലിയിൽ ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ രാവിലെ 7ന് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽനിന്ന് ആരംഭിക്കുന്ന വാക്കത്തോൺ പാളയം അയ്യങ്കാളി ഹാളിൽ സമാപിക്കും. ഇതോടൊപ്പം സൈക്കിൾ റാലിയും നടക്കും.
10.30ന് പാളയം അയ്യങ്കാളി ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.പി. ജോൺ അദ്ധ്യക്ഷത വഹിക്കും.
വി. മുരളീധരൻ എം.എൽ.എ, എൻ.എച്ച്.എം ഡയറക്ടർ രേണു രാജ് ഐ.എ.എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. പി.കെ. ജബ്ബാർ,
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ജോയിന്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ഡോ. മിനി എസ്. നായർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോസഫ് .കെ.കെ. തുടങ്ങിയവർ സംസാരിക്കും.
അയ്യങ്കാളി ഹാളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സൗജന്യ മെഡിക്കൽ ക്യാമ്പും നടക്കും.
കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, എൻഡോക്രൈനോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഒഫ്താൽമോളജി, ഫിസിക്കൽ മെഡിസിൻ, പൊഡിയാട്രി, ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാകും. പ്രമേഹം ഹൃദയം, വൃക്കകൾ, നാഡീവ്യൂഹം, കണ്ണുകൾ, പാദങ്ങൾ തുടങ്ങിയ അവയവങ്ങളെ ബാധിക്കാനിടയുള്ളതിനാൽ രോഗത്തെ സമഗ്രമായി വിലയിരുത്തുന്നതിനും സങ്കീർണതകൾ തടയുന്നതും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ലോക പ്രമേഹദിനം: വാക്കത്തോണും സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും

ADVERTISEMENT