തിരുവനന്തപുരം: 
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്നും. സംസ്ഥാനത്തെ എല്ലാ സർക്കാർ- സ്വകാര്യ- ഇഎസ്ഐ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രികളിലേയും ഡോക്ടർമാർ ഒരു കുടക്കീഴിൽ അണി നിരക്കുന്നത് തന്നെ മഹത്തരമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. വർക്കല നടന്ന ഐഎംഎയുടെ 69 മത് വാർഷിക കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ മുഖ്യ സംഘടനയാണ് ഐഎംഎ. ഇത് പോലെയുള്ള എല്ലാ സംഘടനകളുടേയും കോ ഓർഡിനേഷനാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തിന്റെ നേട്ടം. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ ഐഎംഎ ഭാരവാഹികൾ ഉൾപ്പെടെയുള്ള യോഗത്തിൽ നിന്നും ഉണ്ടായ ആശയമാണ് സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് എക്സ്പേർട്ട് കമ്മിറ്റി രൂപീകരിക്കാനുള്ള തീരുമാനം എടുത്തത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് ഒരു തീരുമാനം എടുക്കാൻ എക്സ്പേർട്ട് കമ്മിറ്റിയുടെ അഭിപ്രായം സർക്കാർ തേടാറുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐഎംഎ കേരള ഘടകം മുൻ പ്രസിഡന്റ് ഡോ എം എൻ മേനോൻ അധ്യക്ഷത വഹിച്ചു. വി.ജോയ് എംഎൽഎ മുഖ്യാതിഥിയായി. സംസ്ഥാന പോലീസ് ചീഫ് റവാഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ്, ഐഎംഎ ദേശീയ ഇലക്ട് സെക്രട്ടറി ഡോ അബുൽ ഹസ്സൻ, സംസ്ഥാന സെക്രട്ടറി ഡോ റോയ് ആർ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് രാഗീഷ് ജി, വാർഡ് മെമ്പർ സിനി മണിക്ഠൻ, ദേശീയ വൈസ് പ്രസിഡന്റ് ഡോ ആർ രമേശ്, മുൻ ദേശീയ പ്രസിഡന്റുമാരായ ഡോ എ മാർത്തണ്ഡപിള്ള, ഡോ. വിജയകുമാർ കെ, ഡോ. ജെ.എ ജയലാൽ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ ടി എൻ ബാബു രവീന്ദ്രൻ, ഐഎംഎ ആന്ധ്രാപ്രദേശ് ഇലക്ട് പ്രസിഡന്റ് ഡോ. ശർമ്മ പി എസ്, 
കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ സുനിൽ. പി കെ , കെജിഎംസിടിഎ സംസ്ഥാന പ്രസിഡന്റ് ഡോ ഷാജഹാൻ, കെജിഐഎംഒഎ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ ബിജിത്ത് എസ്, ക്യു.പി.എം.പി.എ സംസ്ഥാന പ്രസിഡന്റ് ഡോ ഡെവിൻ, കെജിഎസ്ഡിഎ സംസ്ഥാന പ്രസിഡന്റ് ഡോ സുജിത്ത് രവി, ഐഎംഎ സൗത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. സുദീപ് ടി.കെ, ഡോ. പവൻ മധുസൂധനൻ, തുടങ്ങിയവർ സംസാരിച്ചു.

ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ശ്യം ഡി ഗോപാൽ സ്വാഗതവും, സെക്രട്ടറി ഡോ രാമകൃഷ്ണ ബാബു എം നന്ദിയും രേഖപ്പെടുത്തി.

ചടങ്ങിൽ എസ് എസ് റാവു മെമ്മോറിയൽ പുരസ്കാരം ഐഎംഎ കോഴിക്കോട് ബ്രാഞ്ചിനും, ഡോ. പരീത് പിള്ള പുരസ്കാരം ഐഎംഎ പെരിന്തൽമണ്ണ ബ്രാ‍ഞ്ചിനും, മികച്ച പ്രാദേശിക ബ്രാഞ്ച് പുരസ്കാരം ഐഎംഎ തലശ്ശേരി, ഐഎംഎ കോതമംഗലം ബ്രാഞ്ചുകൾക്കും സമ്മാനിച്ചു.
മികച്ച പ്രാദേശിക ബ്രാഞ്ച് പ്രസിഡന്റിനുള്ള ഡോ എൻ കെ തോമസ് വൈദ്യൻ മെമ്മോറിയൽ അവാർഡ് ഐഎംഎ കോഴിക്കോട് ബ്രാ‍ഞ്ച് പ്രസിഡന്റ് ഡോ സന്ധ്യ കുറുപ്പ്, പ്രാദേശിക ബ്രാ‍ഞ്ച് സെക്രട്ടറിക്കുള്ള പുരസ്കാരം ഐഎംഎ പെരിന്തൽമണ്ണ ബ്രാഞ്ച് സെക്രട്ടറി ഡോ ഷറഫുദ്ദീൻ കെ പി, ഒന്നാം വർഷ എംബിബിഎസിന് ഉയർന്ന മാർക്ക് നേടിയ കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർത്ഥിക്ക് വേണ്ടിയുള്ള ഡോ സി എസ് സദാശിവൻ പിള്ള അവാർഡ് ഒമർ ഫരീസ്, ആരോഗ്യ രംഗത്തിന് വേണ്ടി മികച്ച പ്രോത്സാഹനം നൽകുന്നതിനും, ആശുപത്രി സുരക്ഷയ്ക്ക് പിന്തുണ നൽകുന്നവർക്കുമായി ഐഎംഎ അംഗമല്ലാത്തവർക്ക് നൽകുന്ന ഡോ. മോഹൻകുമാർ പുരസ്കാരം സംസ്ഥാന പോലീസ് ചീഫ് റവാഡ ആസാദ് ചന്ദ്രശേഖർ ഐപിഎസ് ഏറ്റുവാങ്ങി. ആശുപത്രി ആക്രമണങ്ങൾക്കെതിരേ സ്വീകരിച്ച ശക്തമായ നടപടികളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ഈ അവാർഡിന് തിരഞ്ഞെടുത്തത്.