ന്യൂഡൽഹി: വിദ്യാഭ്യാസ വ്യവസ്ഥയിൽ കൂടുതൽ ഉത്തരവാദിത്തം ആവശ്യപ്പെട്ടുകൊണ്ടും, തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികയുടെ പ്രത്യേക വിപുലമായ പുനഃപരിശോധന (എസ് ഐ ആർ ) രീതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ടും നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് റോഡ് തടസ്സങ്ങൾ ഉണ്ടായപ്പോഴാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ദി ഇന്ത്യൻ എക്സ്പ്രസ് ലേഖ കരായ വന്ദിത മിശ്രയും ലിസ് മാത്യുവും ച്ചേർന്നു നടത്തിയ ഇൻ്റർവ്യൂവിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പിന്നീട്, ആ എഫ്.ഐ.ആറുകളെല്ലാം റദ്ദാക്കണമെന്ന് ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഉയർന്നുവന്നെങ്കിലും കേരളത്തിൽ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തിൽ പങ്കെടുത്തവർക്കെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഡൽഹിയിൽ കോൺഗ്രസ് ഈ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുമ്പോൾ, കേരളത്തിൽ യു ഡി എഫ് സർക്കാർ പ്രതിഷേധക്കാരെ പിടികൂടുകയായിരുന്നില്ലേ എന്ന് വന്ദിത മിശ്ര ചോദിച്ചു.
പരീക്ഷകളെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള വിദ്യാർത്ഥികളുടെ ആശങ്കകളിൽ നിന്നാണ് ഈ പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉടലെടുത്തതെന്നും സോഷ്യൽ മീഡിയ സന്ദേശങ്ങൾ വഴി വിദ്യാർത്ഥികൾ ഒത്തു ചേരുകയുമാണ് ഉണ്ടായതെന്ന അവ്യക്തമായ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.
എസ് ഐ ആർ : കേരളത്തിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കേസെടുത്തത് റോഡു തടസമുണ്ടാക്കിയതിനെന്ന് മുഖ്യമന്ത്രി

ADVERTISEMENT