'രാജീവ് ഇല്ലാത്തപ്പോൾ കട്ടിലിൽ അദ്ദേഹം കിടക്കുന്ന വശത്ത് കിടക്കുമ്പോൾ അതൊരു പ്രത്യേക ആശ്വാസം നൽകുമായിരുന്നു...... കിടപ്പുമുറിയിൽ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുമ്പോൾ പ്രിയങ്ക അവളുടെ ഒരു സുഹൃത്തിൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലും. ''
അവളുടെ പ്രായത്തിലുള്ള മിക്ക കൗമാരക്കാരെയും പോലെ പുറത്തുപോകാൻ ശീലമില്ലാത്ത അവൾ, പല വസ്ത്രങ്ങൾ മാറി മാറി ധരിച്ചുനോക്കുകയും എന്റെ അഭിപ്രായം ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് അവൾ വരുന്ന കാൽപ്പെരുമാറ്റം കേട്ടപ്പോൾ എന്തോ ഭീതികലർന്ന നടത്തം പോലെ തോന്നി..
തുടർന്ന് ആ കാൽപ്പെരുമാറ്റം എന്റെ വാതിലിനു മുന്നിൽ പെട്ടെന്ന് നിലച്ചു. അസ്വസ്ഥതയോടെ ഞാൻ പുസ്തകം അടച്ചുവെച്ച് ശ്രദ്ധിച്ചു,"
വാതിൽ തുറന്നപ്പോൾ അവൾ സാവധാനം അകത്തേക്ക് കടന്നു; എന്റെ അടുത്തേക്ക് നടക്കുമ്പോൾ, മനഃപൂർവ്വം ശാന്തത വരുത്തിക്കൊണ്ട് അവൾ തന്നെത്തന്നെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതായി തോന്നി. എന്നാൽ അവളുടെ ശ്വാസോച്ഛ്വാസം വേഗത്തിലായിരുന്നു, ഒപ്പം ആഴം കുറഞ്ഞതുമായിരുന്നു. മുഖത്തെ നിറം പൂർണ്ണമായും മാഞ്ഞുപോയിരുന്നു; അവളുടെ കണ്ണുകളാകട്ടെ, ഞാൻ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം കൂടുതൽ ഇരുണ്ടതായി കാണപ്പെട്ടു,"
"എനിക്കിപ്പോൾ ഒരു ഫോൺ കോൾ വന്നു. ഒരു ബോംബ് സ്ഫോടനം നടന്നിരിക്കുന്നു. അപ്പയുടെ കൂടെയുണ്ടായിരുന്ന പന്ത്രണ്ടുപേർ മരിച്ചുവെന്നാണ് പറയുന്നത്, എന്നാൽ അപ്പ സുരക്ഷിതനാണ്. അത് എങ്ങനെ സാധ്യമാകും? പന്ത്രണ്ടുപേർ മരിച്ചിട്ടുണ്ടെങ്കിൽ, അപ്പയ്ക്ക് പരിക്കേറ്റിട്ടുണ്ടാകണം, അദ്ദേഹം ആശുപത്രിയിലായിരിക്കണം. നമ്മൾ മദ്രാസിലേക്ക് പോകണം, അമ്മേ. വേഗം തയ്യാറാവൂ." പ്രിയങ്ക പറഞ്ഞ കാര്യങ്ങൾ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. "...അവൾ വളരെ വേഗത്തിൽ സംസാരിക്കുകയായിരുന്നു, പറയുന്നതൊന്നും വ്യക്തമായിരുന്നില്ല. എന്തിനാണ് മദ്രാസിലേക്ക്? രാജീവ് മദ്രാസിലായിരുന്നോ? എന്ത് ബോംബ്? അവളുടെ വാക്കുകളേക്കാൾ ഉപരിയായി, പ്രിയങ്കയുടെ ശബ്ദത്തിലുണ്ടായിരുന്ന ഭയാനകമായ വിറയലാണ്, അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് തിരിച്ചറിയാൻ എനിക്ക് കഴിയാത്തത്. എനിക്ക് ശ്വാസം കിട്ടാതെയായി. ഞാൻ എഴുന്നേറ്റു; അവൾ മുന്നോട്ട് വന്ന് എന്നെ കെട്ടിപ്പിടിച്ചു. അവളുടെ ഹൃദയം എന്റെ നെഞ്ചിൽ അതിവേഗം ഇടിക്കുന്നത് എനിക്ക് അനുഭവപ്പെടാമായിരുന്നു."
രാജീവ് ഗാന്ധിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തു മടങ്ങി വന്നതേ ഉണ്ടായിരുന്നുള്ളൂ സോണിയയും മകൾ പ്രിയങ്കയും. റായ് ബറേലിയിൽ വച്ചോ അദ്ദേഹത്തെ കണ്ടില്ല. ഡെൽഹിയിൽ തിരിച്ചെത്തിയപ്പോഴാകട്ടെ ഒരു ദിവസം പോലും ഒരുമിച്ചു കഴിഞ്ഞതുമില്ല. തെരഞ്ഞെടുപ്പു പ്രചാരണവുമായി ഓടി നടക്കുകയായിരുന്നു അദ്ദേഹം. 1991 മെയ് മാസത്തിൽ തന്റെ ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ട സംഭവം. ഇങ്ങനെയാണ് ആ വാർത്ത അറിയുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളെക്കുറിച്ച് Belonging: A Journey of Love എന്ന
സോണിയ ഗാന്ധിയുടെ ആത്മകഥയിലെ വിവരണം
'ഒരു ബോംബ് സ്ഫോടനം നടന്നിരിക്കുന്നു....... അപ്പയുടെ കൂടെയുള്ള 12 പേർ മരിച്ചു ..... അപ്പ മാത്രം ......??

ADVERTISEMENT