ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി താൽക്കാലികമായി നിർത്തി വച്ചു. പ്രതികളായ ബിപിൻ ചന്ദ്ര ജോഷിയും പ്രദീപ് മോർധിയയും 17 വർഷത്തിലേറെയായി തടവിൽ കഴിയുന്നതായി ചൂണ്ടിക്കാട്ടി സുപ്രീം കോടതി അവർക്ക് ജാമ്യം അനുവദിച്ചു.
2002-ൽ ഗുജറാത്തിൽ നടന്ന കലാപത്തിനിടെ ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലും അവരുടെ കുടുംബാംഗങ്ങളിൽ ഏഴ് പേരെ കൊലപ്പെടുത്തിയ കേസിലും . ബിപിൻ ചന്ദ്ര ജോഷിയും പ്രദീപ് മോർധിയയും 17 വർഷത്തിലേറെയായി തടവിൽ കഴിയുന്നതായി ജസ്റ്റിസുമാരായ എം.എം. സുന്ദരേഷും പി.ബി. വരാലെയും അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. കക്ഷികളുടെ വാദം കേട്ട ശേഷം, 17 വർഷത്തിലേറെയായി പ്രതികൾ തടവിലാണെന്നും ഇതിൽ ഒരാൾക്ക് ഗുരുതരമായ ഒരു വൈകല്യമുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കുന്നത്.