ന്യൂഡൽഹി: ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം
അറസ്റ്റിലായ ഇന്ത്യൻ എയർഫോഴ്സിലെ വിംഗ് കമാൻഡർ യുദ്ധപദ്ധതികൾ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയതായി ഡൽഹി പൊലീസ് കോടതിയിൽ. അഞ്ചുമാസം മുമ്പാണ് ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് പ്രകാരം ഇയാൾ അറസ്റ്റിലായത്.
പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരാൾക്ക് അതീവ രഹസ്യമായ പ്രവർത്തന വിവരങ്ങൾ കൈമാറിയതായാണ് പൊലീസ് ആരോപിക്കുന്നത്. യുദ്ധ പദ്ധതികൾ, ഡ്രോണിൻ്റെ ശേഷി, സൈനിക വിന്യാസ കേന്ദ്രങ്ങൾ, മുൻനിര യുദ്ധവിമാനങ്ങളുടെ നീക്കങ്ങൾ, തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ കൃത്യമായ സ്ഥാനവിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഡൽഹി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ പൊലീസ് ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്.
അറസ്റ്റിലായ വിംഗ് കമാൻഡർ യുദ്ധപദ്ധതികൾ പാകിസ്ഥാന് ചോർത്തി നൽകിയതായി ഡൽഹി പൊലീസ്

ADVERTISEMENT