ന്യൂഡൽഹി : രാജ്യത്ത് ജനാധിപത്യം തകരാൻ അനുവദിക്കില്ലെന്ന് റാംലീല മൈതാനിയിൽ നടന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷാ ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കും. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുക എന്നത് രാജ്യത്തെ ശരിയായ പാതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യ പടിയാണ്. മോദി എങ്ങോട്ടും പോകാൻ പോകുന്നില്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയായി, അദ്ദേഹത്തെ എങ്ങോട്ടും പോകാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. ഗ്യാനേഷ് കുമാറിന് ശേഷം, ഞങ്ങൾ നിങ്ങളെയും തേടി വരും. നിയമനടപടി സ്വീകരിക്കും. നിങ്ങൾക്ക് എങ്ങോട്ടും ഓടിപ്പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും അമിത് ഷായ്ക്കും ഒരു സന്ദേശം നൽകാനാണ് ജനക്കൂട്ടം ഇവിടെ എത്തിയിരിക്കുന്നത്. “ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ ശബ്ദമല്ല. ഇത് ഇന്ത്യൻ യുവാക്കളുടെയും കർഷകരുടെയും ജനങ്ങളുടെയും ശബ്ദമാണ്,”- അദ്ദേഹം പറഞ്ഞു.