ന്യൂഡൽഹി: മധ്യ പ്രദേശിലെ ഉജ്ജെയിനിൽ ഹോട്ടലിലെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലു ജീവനക്കാർ ശ്വാസംമുട്ടി മരിച്ചു.
ഉജ്ജയിൻ-ദേവാസ് റോഡിലുള്ള ശ്രീ ഗംഗ ഹോട്ടലിൽ ഞായർ രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ഹോട്ടലിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റും ശേഖരിക്കുന്ന അറയിലേക്ക് ഇറങ്ങിയ നാല് തൊഴിലാളികളും അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. ടാങ്കിൽ നിന്നും മാലിന്യം ഡ്രെയിനേജിലേക്ക് സംവിധാനത്തിലേക്ക് ഒഴുകിപ്പോകാത്തതിനെ തുടർന്ന് അതു വൃത്തിയാക്കാനാണ് തൊഴിലാളികൾ ശ്രമിച്ചത്.
ആദ്യം രണ്ടുപേർ ശുചീകരണ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയപ്പോൾ അസ്വസ്ഥത തോന്നിയതിനെ തുടർന്ന് അവരെ രക്ഷിക്കാനാണ് മറ്റു രണ്ടുപേരും കൂടി അതിനുള്ളിലേക്ക് കടന്നത്.
ടാങ്കിനുള്ളിലെ ഗ്യാസ് ശ്വസിച്ചതിനെത്തുടർന്ന് തൊഴിലാളികൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ മറ്റ് രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും അവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
മധ്യപ്രദേശിൽ ഹോട്ടലിലെ ഡ്രെയിനേജ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ നാലു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു
ADVERTISEMENT