തിരുവനന്തപുരം: വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ ഉൾപ്പെടെയുള്ള താമസസ്ഥാപനങ്ങളിൽ 'ദി ഇമ്മിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ആക്ട് 2025' പ്രകാരം സി-ഫോം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമാനുസൃത നടപടികൾ ഉറപ്പാക്കുന്നതിനായി തിരുവനന്തപുരം സിറ്റി പോലീസിൻ്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സി-ഹണ്ട്' എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചു. വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ വിദേശികളുടെ വിവരങ്ങൾ 24 മണിക്കൂറിനകം കൃത്യമായി രേഖപ്പെടുത്തി ഓൺലൈൻ ആയി സി-ഫോം സമർപ്പിക്കുന്നുണ്ടോ എന്നത് പരിശോധനയിൽ പരിശോധിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ. ബി. കൃഷ്ണ ഐ പി എസിൻ്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സിറ്റി ജില്ല പോലീസ് ലിമിറ്റിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സബ് ഡിവിഷനുകളിലെ എസിപി മാരുടെ നേതൃത്വത്തിൽ SHOമാർ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പരിശോധനകൾക്ക് നേതൃത്വം നൽകുന്നുണ്ട് വിദേശ പൗരന്മാരെ താമസിപ്പിക്കുന്ന എല്ലാ ഹോട്ടലുകളും മറ്റ് താമസസ്ഥാപനങ്ങളും നിർബന്ധമായും സി-ഫോം സമർപ്പിക്കേണ്ടതാണ്. സി-ഫോം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നതോ മറ്റ് നിയമലംഘനങ്ങൾ നടത്തുന്നതായോ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കുന്നതുൾപ്പെടെയുള്ള കർശന ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കും. വിദേശികളുടെ താമസവുമായി വിവരങ്ങൾ കൃത്യമായി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ആവശ്യമായ രേഖകളും സി-ഫോം വിവരങ്ങളും യഥാസമയം സമർപ്പിക്കുകയും ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
വിദേശികളുടെ താമസരേഖകൾ പരിശോധിക്കാൻ സിറ്റി പോലീസ് 'ഓപ്പറേഷൻ സി-ഹണ്ട്' ആരംഭിച്ചു

ADVERTISEMENT