തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ വൻ സ്വർണക്കവർച്ച. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ സ്വർണമാണ് കവർന്നത്.കട അടച്ച ശേഷം സ്വർണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മോഷണം. രാത്രി 12മണിയോടെയായിരുന്നു സംഭവം.
ബൈക്കിൽ വന്ന രണ്ട് പേരാണ് സ്വർണം തട്ടിയെടുത്തത്. രണ്ട് ബൈക്കുകളിലായാണ് അക്രമികൾ എത്തിയതെന്നാണ് പ്രാഥമിക വിവരം. സ്വർണം തട്ടിയെടുത്ത ശേഷം സംഘം ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും ബൈക്ക് കേന്ദ്രീകരിച്ചുമാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.