തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാനായി റിട്ടയേർഡ് ജസ്റ്റിസ് സി. പ്രദീപ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ഓം പ്രകാശ് മാഥൂർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജി, ചീഫ് സെക്രട്ടറി ശ്രീ. വിശ്വാസ് സിംഗ്, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ശ്രീ. എം.ജി. രാജമാണിക്യം എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 271ജി പ്രകാരമാണ് ഓംബുഡ്സ്മാന്റെ നിയമനം നടത്തിയിരിക്കുന്നത്.
