മാവേലിക്കര: മദ്യലഹരിയിലെത്തിയ പിതാവ് ഒന്നരവയസ്സുകാരിയായ മകളെ തറയിലടിച്ച് കൊലപ്പെടുത്തി, മാവേലിക്കരയിലാണ് നാടിനെ നടുക്കിയ ക്രൂരസംഭവം.ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിക്കുകയായിരുന്നു.സംഭവത്തിൽ അസം സ്വദേശിയായ പിതാവ് പരിതോഷ് മണ്ഡലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാവേലിക്കരയിൽ ഒന്നരവയസ്സുകാരിയെ പിതാവ് തറയിലടിച്ച് കൊലപ്പെടുത്തി. അസം സ്വദേശികളായ ദമ്പതികളുടെ മകൾ ദീപികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് പരിതോഷ് മണ്ഡലിനെ പൊലീസ് പിടികൂടി.മദ്യലഹരിയിലെത്തിയ പ്രതി ഭാര്യയുടെ മടിയിലിരുന്ന കുഞ്ഞിനെ പിടിച്ചുവാങ്ങി തറയിലടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ഇന്നലെ രാത്രി പത്തരയോടെ ദമ്പതികൾ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുഞ്ഞ് മരിച്ച നിലയിലായിരുന്നു.ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധനയ്ക്കിടെ കുഞ്ഞിന്റെ ശരീരത്തിൽ പരുക്കുകളുടെ പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.