തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജനകീയ സദസ്സിൽ ഉയർന്നുവന്ന പ്രധാന ആശയങ്ങളും സംസ്ഥാനത്തുടനീളമുള്ള കെ എസ് എഫ് ഡി സി തിയേറ്റർ പദ്ധതികൾ നേരിട്ട് സന്ദർശിച്ചതിലൂടെ ബോധ്യപ്പെട്ട വസ്തുതകളും, കിഫ്ബി കരാറുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും എസ് എഫ് ഡി സി ചെയർമാൻ പ്രേം കുമാർ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു.
സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രിയുമായും സഹകരണ വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചകളുടെ വിവരങ്ങളും പ്രേംകുമാർ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.
കെ എസ് എഫ് ഡി സി ചെയർമാൻ പ്രേംകുമാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

ADVERTISEMENT