തിരുവനന്തപുരം: മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തും കവിയുമായ മേതിൽ രാധാകൃഷ്ണന്. സെക്രട്ടറിയേറ്റ് പി ആർ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ ടൂറിസം - സാംസ്കാരികം - സിനിമാ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥാണ് അവാർഡ് പ്രഖ്യാപിച്ചത്.
ആധുനിക മലയാള സാഹിത്യത്തിൽ തികച്ചും വ്യത്യസ്തവും വേറിട്ടതുമായ ഒരു എഴുത്തുരീതി കൊണ്ടുവന്ന വ്യക്തികളിൽ പ്രധാനിയാണ് മേതിൽ രാധാകൃഷ്ണൻ. ചുവന്ന ചിഹ്നങ്ങൾ
ബ്രഹ്മരക്ഷസ്, കളിമണ്ണിൽ ഒരു പെണ്ണ്,
സൂര്യവംശം എന്നിവ അദ്ദേഹത്തിൻ്റെ നോവലുകളാണ്. മേതിൽ കഥകൾ, ഭൂമിയിലെ പെൺകുട്ടികൾ എന്നീ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്,
വെയ്ൽസ് എക്സ്-ലൈബ്രീസ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്

ADVERTISEMENT